കെ സുധാകരൻ ബിജെപിയിലേക്ക്, മറുപടിയുമായി സുധാകരൻ
കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റി കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം.തന്റെ അടുപ്പക്കാർ പോയത് ആയുധമാക്കി സുധാകരന്‍റെ വിശ്വാസ്യതയെ സംശയത്തിൽ നിർത്തുകയാണ് ഇടതുമുന്നണി, ന്യൂനപക്ഷ വോട്ടുകളിലാണ് ഇവർ കണ്ണുവെക്കുന്നത്. എന്നാൽ താനല്ല, തന്‍റെ പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന സുധാകരന്‍റെ മറുപടിയിൽ യുഡിഎഫിന് ആശ്വാസമായി.