കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഇന്ന് രാജിവെക്കും
തിരുവനന്തപുരം: ആലത്തൂരിൽ വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും രാധാകൃഷ്ണന്‍ ഇന്ന് നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്നാണ് രാധാകൃഷ്ണന്‍ രാജിവെക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച ഒരേയൊരു സീറ്റ് മാത്രമാണ് ആലത്തൂരിലേത്. സിറ്റിംഗ് എംപി രമ്യഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണൻ വിജയിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കൃത്യമായ ലീഡ് നിലനിർത്തി തന്നെയാണ് കെ രാധാകൃഷ്ണൻ മുന്നേറിയത്. 20,143 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ രാധാകൃഷ്ണന് ലഭിച്ചത്