കെ.എം . ബഷീർ അപകട മരണ കേസ് : നടപടികൾ നിർത്തിവെച്ച് കോടതി .
തിരുവനന്തപുരം : മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ നിർത്തിവെച്ച് കോടതി .മുകൾ നിലയിലെ കോടതിയിൽ എത്തനാകില്ലെന്നു ഹരജി നൽകി പ്രതിഭാഗം അഭിഭാഷകൻ .മറ്റേതെങ്കിലും കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്നും അറിയിച്ചതിനാലാണ് നടപടികൾ നിർത്തിവെച്ചത് . ഇത് കാരണം സാക്ഷികൾക്ക് അയച്ച സമൻസുകൾ തിരിച്ചുവിളിച്ചു .
2019 ഓഗസ്‌റ്റ് രണ്ടിന് അർധരാത്രിയിലാണ് കെഎം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമടക്കം കേസ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മദ്യപിച്ചത് കണ്ടെത്താൻ ശ്രീറാമിനെ രക്‌ത പരിശോധനക്ക് വിധേയമാക്കാൻ വൈകിയത് ഉൾപ്പടെ പോലീസിന്റെ വീഴ്‌ചയായും കോടതി വിലയിരുത്തിയിരുന്നു.