കെ.കരുണാകരന്റെ ഫെയ്സ്ബുക് പോസ്റ്റുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ : കെ.കരുണാകരന്റെ ജന്മവാർഷികത്തിൽ ഫെയ്സ്ബുക് പോസ്റ്റുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘പ്രിയപ്പെട്ട, എന്റെ സ്വന്തം. പ്രാർഥനകൾ’ എന്ന തലക്കെട്ടിലാണ് കരുണാകരന്റെ ഛായാചിത്രം അദ്ദേഹം പങ്കുവച്ചത്.തൃശൂരിൽ കരുണാകരന്റെ മകൻ കെ.മുരളീധരനെ തോൽപ്പിച്ചാണ് സുരേഷ് ഗോപി എംപിയായത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നിരുന്നു.