ജ്യോതിമേട്ടെ എൻസിപി (ശരദ് പവാർ)യിൽ ചേർന്നു
മുംബൈ:മുംബൈ: മറാത്ത സംവരണത്തിൽ എന്നും ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ശിവസംഗ്രാം പാർട്ടി സ്ഥാപക അധ്യക്ഷൻ അന്തരിച്ച വിനായക് മേട്ടെയുടെ ഭാര്യ ഡോ. ജ്യോതി മേട്ടെ ശരദ് പവാറിൻ്റെ എൻസിപിയിൽ ചേർന്നു.
2014 വരെ എൻസിപിയിൽ ആയിരുന്ന വിനായക് മേട്ടെ പിന്നീട് ബിജെപിയിൽ ചേരുകയും ബീഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെടുകയുമായിരുന്നു .പിന്നീട് അദ്ദേഹം ബിജെപിപ്രതിനിധിയായി മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഒരു വാഹനാപകടത്തെ തുടർന്നുള്ള ഭർത്താവിൻ്റെ മരണശേഷം ആക്റ്റിവിസ്റ്റുകൂടിയായ ജ്യോതി മേട്ടെ
ശിവ സംഗ്രാം പാർട്ടിയുടെ അധ്യക്ഷയായി . ബീഡിൽ ഇത്തവണ എൻസിപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് ശരദ് പവാറിന്റെ തീരുമാനം .