ജ്യോതി ലാബ്‌സ് ജീവനക്കാരുടെ ഓണാഘോഷം സിൽവാസയിൽ നടന്നു
മുംബൈ: ജ്യോതി ലാബ്‌സ് (ഉജാല) സിൽവാസ്സ എഞ്ചിനീയറിംഗ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ കുടുംബസമേതമുള്ള ഓണാഘോഷം കമ്പനി അങ്കണത്തിൽ നടന്നു.വിവിധ കലാപരിപാടികളും വാപ്പി അയ്യപ്പ വാദ്യസംഗത്തിന്റെ ശിങ്കാരിമേളം ഉറിയടി മത്സരം വടംവലി എന്നിവയും നടന്നു . വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം സീനിയർ ഡിജിഎം സിജോ ജോസ്, സീനിയർ മാനേജർ ഭക്തവത്സലം എന്നിവർ വിതരണം ചെയ്തു.