‘ജസ്റ്റ് മിസ്! കള്ളപ്പണം വരുന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്ന്, ട്രോളിൽ വിഷമമില്ല’

0

പാലക്കാട്∙  കോൺഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്നെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം എംപി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ മാത്രം അറിഞ്ഞുള്ള രഹസ്യ ഇടപാട് ഇവരിൽ ഒരാളിലൂടെ മാത്രമേ പുറത്തുപോവുകയുള്ളൂ. ഹോട്ടലിൽ രാത്രി നടന്ന സംഭവങ്ങളുടെ പേരിൽ ട്രോളുന്നതിൽ ഒട്ടും വിഷമമില്ലെന്നും റഹീം പറഞ്ഞു.

‘‘ ജസ്റ്റ് മിസാണ്. ജസ്റ്റ് മിസിൽ കോൺഗ്രസ് ആശ്വസിക്കുന്നുണ്ട്. പൊലീസിന്റെ വീഴ്ചയല്ല. തന്ത്രപ്രധാനമായ മീറ്റിങ് ബോർഡ് റൂമിൽ ചേർന്നിട്ടുണ്ട്. അത് അവരും സമ്മതിക്കുന്നുണ്ട്. അത്രയും തന്ത്രപ്രധാനമായ മീറ്റിങ്ങിൽ എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് ? തൊട്ടടുത്താണ് ഡിസിസി ഓഫിസ്. എല്ലാവരുടെയും കണ്ണുവെട്ടിച്ചായിരുന്നു യോഗം. ബോർഡ് റൂമിൽ സിസിടിവി ഇല്ല. നാലു പേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കഴിയാത്ത വിധം കോൺഗ്രസ് നേതൃത്വം മാറി’’ – റഹീം പറഞ്ഞു.

കള്ളപ്പണ ഇടപാടിനെ മറച്ചുവയ്ക്കാനാണ് സിപിഎം ബിജെപി ബന്ധം ആരോപിക്കുന്നത്. ഹൃദയവിശാലതയോടെ ട്രോളുകളെ ഉൾക്കൊള്ളുന്നുണ്ടെന്നും റഹീം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *