ജൂൺ 2 മുതൽ നെറ്റ്ഫ്ലിക്സ് ഒരു പ്രധാന സേവനം നിർത്തലാക്കും

കാലിഫോര്‍ണിയ: ദശലക്ഷക്കണക്കിന് ജനങ്ങൾ വിനോദത്തിനായി ആശ്രയിക്കുന്ന ഒരു ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനായി കമ്പനി പലവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില ഉപയോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് നെറ്റ്ഫ്ലിക്സിന്റെ ഭാഗത്ത് നിന്നും വരുന്നത്.
നിങ്ങൾ ആമസോൺ ഫയർ ടിവി സ്റ്റിക്ക് വഴിയാണ് നെറ്റ്ഫ്ലിക്സ് കാണുന്നതെങ്കിൽ, ഉടൻ തന്നെ നിങ്ങൾക്ക് പ്രശ്നങ്ങൾ ഈ നേരിടേണ്ടി വരും.
2025 ജൂൺ 2 മുതൽ ചില പഴയ ഫയർ ടിവി സ്റ്റിക്ക് ഡിവൈസുകളിൽ നെറ്റ്ഫ്ലിക്സ് പ്രവർത്തിക്കുന്നത് നിർത്തുമെന്നാണ് ആമസോൺ പുതിയതായി പ്രഖ്യാപിച്ചത്. അതായത് പഴയ മോഡലുകൾ ഉള്ള ആളുകൾക്ക് ഇനി ഈ തീയതിക്ക് ശേഷം നെറ്റ്ഫ്ലിക്സ് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ് സത്യം.