പത്രപ്രവർത്തകപെൻഷൻ: റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാം

കോട്ടയം: വിവിധ കാരണങ്ങളാൽ റദ്ദായ പത്രപ്രവർത്തക പെൻഷൻ പദ്ധതി അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം നൽകി, സർക്കാർ ഉത്തരവായി. പിഴപ്പലിശയോടെ ഓൺലൈനായി അംശദായകുടിശ്ശിക അടയ്ക്കാനുള്ള അവസാന തീയതി 2025 മാർച്ച് 11 ആണ്. വിശദവിവരത്തിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ഇടുക്കി / പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ (നേരിട്ടോ ഫോൺ മുഖേനയോ) ബന്ധപ്പെടുക. ഫോൺ: മേഖലാ ഓഫീസ്: 0481 2561030. ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് – 04862 233036. പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസ് – 04682 222657