പ്രതിപക്ഷ നേതാക്കളെ തുറങ്കിലടച്ച് അധികാരം നിലനിർത്താൻ ബിജെപി ശ്രമം;ജോസ് കെ മാണി
കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും അധികാരം നിലനിർത്താനാകുമോയെന്ന പരീക്ഷണത്തിലാണ് കേന്ദ്രസർക്കാർ. രാജ്യത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നത് കേന്ദ്രസർക്കാർ പതിവാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേസുകളിൽ കുടുക്കാൻ ആസൂത്രിത നീക്കമാണ് രാജ്യവ്യാപകമായി നടക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.