യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജിയെ പുകഴ്ത്തി ജോസ് കെ മാണി
കോട്ടയം: യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി. സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണി. ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചത്, അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും ഇത്
യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും ജോസ് കെ മാണി വക്തമാക്കി.പാർട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായതെന്നും. സജിമോൻ മാത്രമല്ല നിരവധി നേതാക്കൾ ഇതിനോടാനുബന്ധിച്ച് ആശങ്കയിലാണെന്നും, ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതൽ ത്യാഗം ചെയ്ത ആളാണ് സജി മഞ്ഞക്കടമ്പിലെന്നും ജോസ്. പാർട്ടിയുടെ ആഭ്യന്തരപ്രശ്നത്തിലേക്ക് കൂടുതൽ ഇടപെടുന്നില്ല. തുടർതീരുമാനം എടുക്കേണ്ടത് സജിയാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
പിന്നീടാണ് കേരള കോൺഗ്രസ് അക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്. എവിടേക്ക് പോകണം എന്ന് തീരുമാനിക്കേണ്ടത് സജിയാണ്. ജോസഫ് വിഭാഗം യുഡിഎഫിനെ തകർച്ചയിലേക്ക് എത്തിക്കുകയാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കേരള സംസ്ഥാനമാകെ ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് കാരണമാകും. മോൻസ് ജോസഫ് കേരള കോൺഗ്രസ് എമ്മിനെ കുറ്റപ്പെടുത്തിയത് എസ്കേപ്പിസം ആണെന്നും ജോസ് കെ മാണി വിമർശിച്ചു.