സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴിൽ മേള സംഘടിപ്പിക്കുന്നു

0

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ സെപ്റ്റംബർ ഏഴിനാണ് ‘നിയുക്തി’- 2024 മെഗാ തൊഴിൽ മേള നടക്കുന്നത്. ടെക്നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 70 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും.

എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്സിംഗ്, ഹോട്ടൽ മാനേജ്മെൻ്റ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള 5000 ഓളം ഒഴിവുകൾ ലഭ്യമാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 8921916220, 8304057735,7012212473,9746701434 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *