ജിം സന്തോഷ് വധം :ഒരാൾ കൂടി അറസ്റ്റിൽ :ഒരു പ്രതിയുടെ വീട്ടിൽ നിന്ന് തോക്കും മാരകായുധങ്ങളും കണ്ടെത്തി

കൊല്ലം : കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയിൽ. കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കുള്ള 4 പേർ പിടിയിലായി.ഒന്നാം പ്രതിയായ അലുവ അതുൽ, വാഹനം ഓടിച്ച സാമുവൽ എന്നിവർ ഒളിവിൽ തുടരുകയാണ്. ക്വട്ടേഷൻ നൽകിയെന്ന് കരുതുന്ന ഓച്ചിറ സ്വദേശി പങ്കജ് മേനോനെ കൂടി കണ്ടെത്താനുണ്ട്.
അതിനിടയിൽ കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിൽ ആലുവ അതുലിൻ്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റു മാരകായുധങ്ങളും കണ്ടെത്തി .
കൊലയാളി സംഘത്തിൽപ്പെട്ട രാജപ്പൻ എന്ന രാജീവ്, വാഹനം നൽകിയ കുക്കു എന്ന് വിളിക്കുന്ന മനു എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ആറംഗ സംഘമാണ് സന്തോഷിനെ കാറിലെത്തി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. മുഖ്യപ്രതികളായ പ്യാരി, ഹരി എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ പങ്കുണ്ടെന്ന് സംശിക്കുന്ന ചക്കര അതുലും നിരീക്ഷണത്തിലാണ്.