ജിം സന്തോഷ് കൊലക്കേസ് – മൈന ഹരിയും, പ്യാരിയും അറസ്റ്റിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ട നേതാവ് ജിം സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിൽ ,കൊലയിൽ നേരിട്ട് പങ്കാളികളായ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ . മൈന എന്ന് വിളിക്കുന്ന ഹരിയും, പ്യാരിയുമാണ് പിടിയിലായത് . മാവേലിക്കര തഴക്കരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ മൂന്ന് പേർ പിടിയിലായി. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്.
നേരത്തേ കേസുമായി ബന്ധപ്പെട്ട് അയ്യപ്പൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ ക്വട്ടേൻ സംഘത്തിലുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം കൊലയാളി സംഘം തന്റെ അരുനല്ലൂർ പാറയിൽ ജംഗ്ഷനിലുള്ള വീട്ടിലെത്തിയതായി അയ്യപ്പൻ പൊലീസിനോട് പറഞ്ഞിരുന്നു. കേസിലെ ഒന്നാം പ്രതിയായ അലുവ അതുൽ ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
മാർച്ച് 27ന് പുലർച്ചെ 2 മണിക്കാണ് ജിം സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതികൾ വീടിൻ്റെ വാതിൽ ബോംബിട്ട് തകർത്ത് അകത്തുകടന്നശേഷം അമ്മയുടെ മുന്നിൽ വെച്ച് സന്തോഷിനെ വെട്ടിക്കൊല്ലുന്നത് .