ജിം സന്തോഷ് കൊലപാതകം : അലുവ അതുൽ തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ നിന്ന് പിടിയിലായി

കൊല്ലം : ഗുണ്ടാ നേതാവ് ജിം സന്തോഷ് കൊലപാതകത്തിലെ മുഖ്യപ്രതി അലുവ അതുൽ തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ നിന്ന് പിടിയിലായി .കരുനാഗപ്പള്ളി പോലീസും ഡാൻസാഫും ചേർന്ന് കൊലപാതകം നടന്നു 21 ദിവസത്തിനു ശേഷമാണ് അതുലിനെ പിടികൂടുന്നത്.
മാർച്ച് 27ന് പുലര്‍ച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകം നടന്നത്. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെ ആക്രമികൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കൈയ്യിലും വെട്ടേറ്റിരുന്നു. അലുവ അതുലും സംഘവുമാണ് കൃത്യം നടത്തിയതെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം.