ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഷിബു സോറൻ അന്തരിച്ചു

0
shibu soran

ന്യൂഡൽഹി:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക രക്ഷാധികാരിയുമായ ഷിബു സോറൻ (81 )അന്തരിച്ചു.അദ്ദേഹത്തിന്റെ മകൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് സാമൂഹ്യമാധ്യമത്തിലൂടെയാണ് ഈ കാര്യം രാജ്യത്തെ അറിയിച്ചത്.
ആദരണീയ ഗുരു ദിശോം നമ്മെയെല്ലാം വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യമായി…” ഹേമന്ത് സോറൻ തന്റെ എക്സ് ഹാൻഡിൽ ഹിന്ദിയിൽ എഴുതി.അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന സർ ഗംഗാ റാം ആശുപത്രി അധികാരികളും ഇന്നു രാവിലെ 8.56 ന് അദ്ദേഹം മരിച്ചതായി അറിയിച്ചു. ദീർഘകാലമായി വൃക്ക സംബന്ധമായ അസുഖവും ഒന്നര മാസം മുമ്പ് പക്ഷാഘാതവും ബാധിച്ച സോറൻ കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത് .

2020 മുതൽ ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന മുതിർന്ന ജാർഖണ്ഡ് മുക്തി മോർച്ച നേതാവാണ് ഷിബു സോറൻ. എട്ട് തവണ ലോക്‌സഭാംഗമായ സോറൻ മൂന്ന് തവണ  കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും ജാർഖണ്ഡ് മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഝാർഖണ്ഡ്‌ മുക്തി മോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. കുറച്ചുകാലം കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയാണ്. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തിൽ കൂടുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നില്ല. കൊലപാതക കേസുകളിൽ വിചാരണ നേരിട്ടിരുന്ന അദ്ദേഹത്തിന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു.

1962-ൽ പതിനെട്ടാമത്തെ വയസിൽ സന്താൾ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങൾ പിന്തുടർന്ന ഈ സംഘടന നെൽ കൃഷി നടത്തുന്നവരുടെ ഭൂമി ബലമായി പിടിച്ചെടുക്കുകയും ആദിവാസികൾ അല്ലാത്തവരെ നാട്ടിൽ നിന്ന് പുറത്താക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. തുടർന്നുണ്ടായ കലാപത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടു.

ഇതിനെല്ലാം സംഘടനപരമായി നേതൃത്വം നൽകിയ ഷിബു സോറൻ 1972-ൽ ബീഹാറിൽ നിന്നും വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തി ‘ജാർഖണ്ഡ് മുക്തി മോർച്ച‘ എന്ന പുതിയൊരു പാർട്ടി രൂപികരിച്ചു.

1977-ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ സോറൻ ആ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ധുംക മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് എട്ട് തവണ ലോക്സഭാംഗമായും മൂന്ന് തവണ  ജാർഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും ദേശീയ രാഷ്ട്രീയത്തിൽ ഉയർന്ന് നിന്നു .

പേഴ്സണൽ സെക്രട്ടറിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണയും വിധിയും നടന്നതിൻ്റെ പശ്ചാത്തലത്തിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് 2004 മുതൽ 2006 വരെ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് മൂന്ന് തവണയും അദ്ദേഹത്തിന് രാജി വെയ്ക്കേണ്ടി വന്നു.  ജാർഖണ്ഡ് മുഖ്യമന്ത്രിയായി തുടരുന്ന  ജെ.എം.എം നേതാവ്‌ ഹേമന്ത് സോറൻ അടക്കം നാല് മക്കളുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *