തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു മരണം; അഞ്ച് പേർക്ക് പരുക്ക്
തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് അപകടത്തിൽ രണ്ട് മരണം. അഞ്ച് പേർക്ക് പരീക്കേറ്റു.ചേർപ്പ് മുത്തോള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായി തകർന്നു. പ്രദേശവാസികൾ ചേർന്നാണ് ജീപ്പിന് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.ജീപ്പിൽ രണ്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പുറത്ത് എടുത്ത് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.