ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : കണ്ണൂരിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ജൂഡ്വിന്‍ ഷൈജു ആണ് മരിച്ചത്. പതിനേഴു വയസ്സായിരുന്നു. പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് കുടിയാന്‍മല റൂട്ടില്‍ പുലിക്കുരുമ്പയ്ക്ക് സമീപമാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. അതേസമയം മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ജൂഡ്വിന്‍ ഷൈജു.