ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് സിജെഎം കോടതി. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കേസ് ഈ മാസം 19 ന് വീണ്ടും പരിഗണിക്കും.വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു.
ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല, ജെസ്ന മരിച്ചു വെന്നു തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ സിബിഐ അന്വേഷണം തൃപ്തികരമല്ലന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ല എന്നുമാണു ജെയ്നയുടെ പിതാവിന്‍റെ നിലപാട്.