ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ; ജമ്മു കശ്മീരിൽ ജനവിധി തേടി 24 മണ്ഡലങ്ങൾ.

0

 

ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 219 സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.

പത്തുവർഷത്തിനു ശേഷമാണ് ജമ്മുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. വൻസുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടിങ്. അനന്ത്നാഗ്, പുൽവാമ, കുൽഗാം, ഷോപ്പിയാൻ, റംമ്പാൻ, കിഷ്ത്വാർ, ദോഡ, എന്നീ ജില്ലകളിലാണ് ഇന്ന് പോളിങ് നടക്കുന്നത്.

ജനങ്ങൾ മികച്ച രീതിയിൽ വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.‘‘ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്ന സാഹചര്യത്തിൽ, ഇന്ന് പോളിങ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ആളുകളോട് മികച്ച രീതിയിൽ വോട്ട് രേഖപ്പെടുത്തി ജനാധിപത്യോത്സവം കൂടുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച്, യുവതലമുറയും ആദ്യമായി വോട്ട് ചെയ്യുന്നവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം.’’– പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *