ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരയ്ക്കുള്ളിൽ

0

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരയ്ക്കുള്ളിൽ നിർമിച്ച രഹസ്യ അറകളിൽ. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ അറകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലായിരുന്നു നിർമാണം. പ്രദേശവാസികളുടെ വീടുകളിലാണ് ഭീകരർ ഒളിത്താവളങ്ങളുണ്ടാക്കിയത്.

ഭീകരർക്ക് അഭയം നൽകിയതിൽ നാട്ടുകാരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ആർ.എസ്.സ്വയിൻ പറഞ്ഞു.‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ചിന്നഗാമിൽ നാലു ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചിരുന്നു. രണ്ടു സൈനികർ വീരമൃത്യു വരിച്ചു.

‘‘ അലമാരകളിൽ ആളുകൾക്ക് ഒളിച്ചിരിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേകം നിർമിച്ച അറകളിലാണ് ഭീകരർ ഉണ്ടായിരുന്നത്. ദേശീയപാതയിൽനിന്ന് അകലെ കുൽഗാമിന്റെ ഉൾപ്രദേശങ്ങളിലായിരുന്നു ഏറ്റുമുട്ടൽ. ഇവിടെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കി. കൊല്ലപ്പെട്ട ഭീകരർ എല്ലാവരും ഹിസ്ബുൽ  മുജാഹിദീൻ സംഘടനയുടെ ഭാഗമാണ്. അതിലൊരാൾ സംഘടനയുടെ ഡിവിഷൻ കമാൻഡർ അഹമ്മദ് ബട്ടാണ്.’’ – ഡിജിപി ആർ.എസ്.സ്വയിൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *