ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ സഹപാഠികൾ നഗ്‌നനാക്കി വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.

0

 

കോട്ടയം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു .പാലാ സെന്റ് തോമസ് സ്കൂളിലാണ് സംഭവം .

പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു. എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു.

സംഭവത്തിൽ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *