സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകുന്നത് നിലച്ചു

0
Untitled design 68

തിരുവനന്തപുരം: ലൈസൻസ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പർ എത്താത്തത് മൂലം സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകുന്നതും നിലച്ചു. അപേക്ഷ നൽകി 1500 രൂപയും അടച്ചാൽ ഐഡിബി ഇതുവരെ വേഗത്തിൽ ലഭിച്ചിരുന്നു. എന്നാൽ ഒരു മാസമായി രേഖ ലഭിക്കുന്നില്ല. നാട്ടിൽ ലൈസൻസ് ഉള്ളവർക്ക് വിദേശരാജ്യങ്ങളിൽ എത്തിയാൽ അവിടെ വാഹനം ഓടിക്കാനുള്ള പ്രത്യേക അനുമതി രേഖയാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്. വിദേശത്തേക്ക് പോകുന്നവർ വിസ അടക്കമുള്ള രേഖകളുടെ പകർപ്പ് അപേക്ഷിച്ചാൽ മാത്രമാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കുകയുള്ളൂ. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമാണ് ഐഡിബിക്ക് അപേക്ഷിക്കാൻ ആകുകയുള്ളൂ. അതിനാൽ അപേക്ഷകർക്ക് ഇതിനായി അധികം കാത്തിരിക്കാൻ കഴിയില്ല.ഈ വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് അപേക്ഷകരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *