ഇസ്രയേൽ വ്യോമാക്രമണത്തിൽ അബുവിന് നഷ്ടമായത് കുടുംബം

0

ഗാസ : ശനിയാഴ്ച ഗാസയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നവജാത ഇരട്ടകളും. നാല് ദിവസം മുൻപ് ജനിച്ച ഇരട്ടക്കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങാനായി പോയ പിതാവ് മാത്രമാണ് ആ കുടുംബത്തിൽ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് ബിബിസി റിപ്പോർട്ട്. അസഡ സഹോദരി അസീൽ എന്നീ ഇരട്ടകളും ഇവരുടെ മാതാവും പിതൃ മാതാവുമാണ് ശനിയാഴ്ച ദേർ അ ബാലായിൽ നടന്ന ഇസ്രയേൽ കൊല്ലപ്പെട്ടത്. ഹമാസ് നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത് അനുസരിച്ച് 115 നവജാത ശിശുക്കളാണ് ഇതിനോടകം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഒഴിപ്പിക്കൽ നിർദ്ദേശമനുസരിച്ച് സുരക്ഷിതമെന്ന് കരുതി പാലസ്തീൻകാർ അഭയം തേടിയ മേഖലയിലേക്കാണ് ഇസ്രയേൽ ആക്രമണം നടന്നതെന്നാണ് വാർത്താ ഏജൻസികൾ വിശദമാക്കുന്നത്.

ഗാസാ മുനമ്പിലെ മധ്യഭാഗത്താണ് ശനിയാഴ്ച ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നത്. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തേക്കുറിച്ച് ഇസ്രയേൽ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനവാസ മേഖലകളിലേക്ക് ഹമാസ് പ്രവർത്തനം വിപുലമാക്കുന്നുവെന്ന് നേരത്തെ ഇസ്രയേൽ പ്രതികരിച്ചിരുന്നു. സാധാരണ ജനങ്ങൾക്ക് ആൾനാശമുണ്ടാവാതിരിക്കാനുള്ള ശ്രമങ്ങൾ ആക്രമണ സമയത്ത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് നേരത്തെ ഇസ്രയേൽ സൈന്യം വിശദമാക്കിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗാസയിൽ യുഎന സ്കൂളുകൾ അടക്കമുള്ളവയ്ക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടക്കുന്നത്. ശനിയാഴ്ച സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 70ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഒളിഞ്ഞിരുന്ന ഹമാസ് പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈനിക വക്താവ് വിശദമാക്കിയത്. ഒക്ടോബർ 7 ന് പിന്നാലെ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 39790ലേറെ പലസ്തീൻകാരാണ് ഗാസയിൽ കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ജൂലൈ മാസത്തിന്റെ ആരംഭം മുതൽ നടന്ന റോക്കറ്റ് ആക്രമണങ്ങളിൽ ഒരു ഡസനിലേറെ സ്കൂളുകളാണ് ഗാസയിൽ ആക്രമിക്കപ്പെട്ടത്. ഓരോ തവണയും ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരവാദികളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഈ സ്കൂളുകളിൽ ഏറിയ പങ്കും യുഎൻ നടത്തുന്നവയാണ്. സ്കൂളുകൾക്കെതിരായ ആക്രമണം യുഎൻ ഇതിനോടകം അപലപിച്ചിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *