ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ട് മലയാളികളും

0

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 ജീവനക്കാര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. ജീവനക്കാരുടെ മോചനത്തിനായി നയതന്ത്രചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്രം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്നര്‍ കപ്പല്‍ ഇറാന്‍ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്.

യുഎഇ തീരത്ത് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്ത കപ്പലിലെ 25 ജീവനക്കാരില്‍ 17 പേര്‍ ഇന്ത്യക്കാരാണ്, ഇതില്‍ കോഴിക്കോടും പാലക്കാടും സ്വദേശികളായ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ മോചിപ്പിക്കാനായി നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ടെഹ്‌റാനിലെയും ഡില്ലിയിലെയും ഇറാന്‍ അധികൃതരുമയായ് ചര്‍ച്ച നടത്തുകയാണെന്നു കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.

ഫിലിപ്പൈന്‍സ്, പാകിസ്താന്‍, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. സമുദ്രതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. ഹെലിബോന്‍ ഓപ്പറേഷന്‍ നടത്തിയാണ് കപ്പല്‍ പിടിച്ചെടുത്തത്…ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്നര്‍ കപ്പലാണ് എംഎസ്സി ഏരീസ്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ എം ബസി ആക്രമിച്ചതോടെ ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സംഭവമുണ്ടായത്.

യുകെഎംടിഒയും മറ്റ് ഏജന്‍സികളും നല്‍കിയ വിവരങ്ങള്‍ അറിയാമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പല്‍ ഇറാന്‍ സേന പിടിച്ചെടുത്ത റിപ്പോര്‍ട്ട് ഇസ്രയേലും ശരിവച്ചിട്ടുണ്ട്. കപ്പല്‍ റാഞ്ചിയതിനുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സേന വക്താവ് വ്യക്തമാക്കി.തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേലിനെതിരെയുള്ള ആക്രമണത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആവശ്യമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം പശ്ചിമേഷ്യയില്‍ ഉയര്‍ന്നു വരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്റെ വ്യോമമേഖല ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് ഇന്ന് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കാനായി കൂടുതല്‍ ദൂരം സഞ്ചരിച്ചതായാണ് ഫ്ളൈറ്റ് റഡാര്‍ നല്‍കുന്ന വിവരം പിടിച്ചെടുത്ത കപ്പല്‍ ഇറാന്‍ തീരത്തേക്ക് മാറ്റിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *