വടക്കൻ ഗാസ ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ സൈന്യം നടപടി തുടങ്ങി
ജറുസലം: വടക്കൻ ഗാസ പൂർണമായും ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി. വടക്കൻ ഗാസയിൽ അവശേഷിക്കുന്ന പലസ്തീനികളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ച് പ്രദേശം പൂർണമായും തങ്ങളുടെ രാജ്യാതിർത്തിക്കുള്ളിലാക്കാനാണ് ഇസ്രയേൽ നീക്കം. ട്രംപ് അധികാരമേൽക്കും മുൻപ് ഈ പ്രദേശം ഇസ്രയേലിനോട് കൂട്ടിച്ചേർക്കും എന്നും റിപ്പോർട്ടുണ്ട്. ജബാലിയ, ബെയ്ത്ത് ഹനൂൻ മേഖലകളിൽ 70,000 പലസ്തീൻകാർ ശേഷിക്കുന്നുണ്ടെന്നാണ് യുഎൻ കണക്ക്. ഹനൂനിലെ അഭയകേന്ദ്രമായ സ്കൂളുകൾ വളഞ്ഞ സൈനികടാങ്കുകൾ പലസ്തീൻകാരോടു ഗാസ സിറ്റിയിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ ഡ്രോണുകൾ വഴിയാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത്.