വോട്ടർ പട്ടികയിലെ ക്രമക്കേട് : INC പ്രതിനിധി സംഘവുമായി കർണാടക ചീഫ് ഇലക്‌ടറൽ ഓഫിസർ ഇന്ന് കൂടിക്കാഴ്‌ച നടത്തും

ന്യുഡൽഹി :വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. രേഖാമൂലം തെളിവുകളുമായി കോടതിയെ സമീപിക്കാൻ രാഹുൽ ഗാന്ധിയെ കമ്മിഷൻ വെല്ലുവിളിച്ചു. ഇന്ന് ഐഎൻസി പ്രതിനിധി സംഘവുമായി കർണാടക ചീഫ് ഇലക്‌ടറൽ ഓഫിസർ കൂടിക്കാഴ്‌ച തീരുമാനിച്ചതായും കമ്മിഷൻ അറിയിച്ചു.2024 നവംബറിലും 2025 ജനുവരിയിലും നടന്ന തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുറത്തുവിട്ടിട്ടുണ്ടെന്നും ചീഫ് ഇലക്‌ടറൽ ഓഫിസർ അറിയിച്ചു. ഇതിന് ശേഷം കോണ്‍ഗ്രസ് ഔദ്യോഗിക അപ്പീലുകളൊന്നും സമർപ്പിച്ചിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി