സ്റ്റേറ്റ് ടെലിവിഷനിൽ ഇസ്രയേൽ നുഴഞ്ഞുകയറിയെന്ന് ഇറാൻ

0

ടെഹ്റാൻ: ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ഇസ്രയേൽ ഹാക്ക് ചെയ്തതായി ആരോപണം ഉരുപന്നു . ശിരോവസ്ത്രം ധരിക്കാതെ ഭരണകൂടത്തിനെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യം സ്റ്റേറ്റ് ടെലിവിഷനിൽ വന്നതിന് പിന്നാലെയാണ് ഇറാൻ വിശദീകരണം നടത്തിയത്. ഹാക്കർമാർ സ്റ്റേറ്റ് ടെലിവിഷനിൽ നുഴഞ്ഞുകയറി സംപ്രേഷണം തടസ്സപ്പെടുത്തി എന്നാണ് ഇറാന്റെ ആരോപണം.

 

ഇസ്രയേൽ സൈബർ ആക്രമണം സാറ്റലൈറ്റ് ട്രാൻസ്മിഷനെ തടസ്സപ്പെടുത്തി നടത്തി എന്നാണ് സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചത്. ഇസ്രായേലിൻറെ യുഎൻ വക്താവ് ജോനാഥൻ ഹാരൂനോഫ് ചാനൽ സംപ്രേഷണം തടസ്സപ്പെട്ടതിൻറെ ദൃശ്യം പങ്കുവച്ചത്. മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാൻ ഭരണകൂടത്തിനെതിരെയുണ്ടായ 2022 ലെ ബഹുജന പ്രക്ഷോഭത്തിൻറെ ദൃശ്യമാണ് ഏതാനും നിമിഷ നേരത്തേക്ക് ചാനലിൽ പ്രത്യക്ഷപ്പട്ടത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *