ഇറാൻ-ഇസ്രയേൽ സംഘർഷം : പ്രഖ്യാപനവുമായി ട്രംപ്

0

വാഷിംഗ്ടൺ: ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത് എത്തിയത്. ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കുന്നില്ലെന്നാണ് ട്രംപിന്‍റെ അടുത്ത പ്രതികരണം.

 

‘വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇറാൻ വഴങ്ങണം’ എന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടത്. കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപ് ഇങ്ങനെ ഒരു കാര്യം പറഞ്ഞത്. ‘ഇറാൻ എത്രയും വേഗം കരാറിൽ ഏർപ്പെടണം, സംഘർഷം ഇരു പക്ഷത്തിനും വേദനാജനകമാണ്, പക്ഷേ ഇറാൻ ഈ യുദ്ധത്തിൽ വിജയിക്കുന്നില്ല, അവർ ചർച്ചകൾ പുനരാരംഭിക്കണം, വളരെ വൈകുന്നതിന് മുമ്പ് അവർ കരാറിലൊപ്പിടാൻ വഴങ്ങണം’ – എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ഇസ്രായേലിനെയും ഇറാനെയും സംബന്ധിച്ച ജി 7 പ്രസ്താവനയിൽ ഒപ്പുവെക്കാൻ യു എസ് പ്രസിഡന്‍റ് തയ്യാറായില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *