ഇപ്റ്റയുടെ ‘ബാവുൾ ഗീതങ്ങൾ’ നാളെ നെരൂളിൽ

മുംബൈ :കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ അവതരിപ്പിക്കുന്ന ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ നാളെ (ശനിയാഴ്ച്ച ) നെരൂൾ വെസ്റ്റ് ജിംഖാനയിലെ ‘ആംഫി’ തിയ്യറ്ററിൽ അരങ്ങേറും.ഇപ്റ്റ കേരള -മുംബൈ ഘടകമാണ് പരിപാടിയുടെ സംഘാടകർ .
പാർവ്വതി ബാവുളിൻ്റെ ശിഷ്യയായ ശാന്തി പ്രിയ ഇന്ത്യയിലുടനീളം ബാവുൾ ഗീതങ്ങൾ അവതരിപ്പിച്ചു വരികയാണ്.മലയാളത്തിൽ ബാവുൾ സംഗീതം പാടുന്നവർ വിരളമാണ്. രവീന്ദ്രനാഥ ടാഗോറിൻ്റെയും നാരായണ ഗുരുവിൻ്റെയും ഗീതങ്ങളും ബാവുൾ ശൈലിയിൽ ശാന്തിപ്രിയ അവതരിപ്പിക്കും.
തൻെറ പാട്ടുവഴികളെക്കുറിച്ചും ശാന്തിപ്രിയ സംസാരിക്കും.
സംസ്കാരിക പ്രവർത്തകനും, ആദിവാസി വിദ്യാർഥികൾക്കായി ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ. ജെ. ബേബിയുടെ മകളാണ് ശാന്തി പ്രിയ.
എല്ലാ കലാസ്വാദകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്.