സുനിത എഴുമാവിലിൻ്റെ കവിതകളുമായി ഇപ്റ്റ

മുംബൈ: മഹാ നഗരത്തിലെ ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിന്റെ കവിതകൾ ചർച്ച ചെയ്യപ്പെടുന്നു.‘പ്രിയനഗരമേ നിനക്ക് ‘ എന്ന കവിതാ സമാഹാരമാണ് താനെയിലെ എം എസ് ഇ ബി ക്രെഡിറ്റ് സൊസൈറ്റിയിൽ ഫെബ്രുവരി 22 ന് (ശനിയാഴ്ച്ച)വൈകിട്ട് 3.59 ന് ചർച്ചചെയ്യപ്പെടുന്നത് .
ഇപ്റ്റ കേരളയുടെ മുംബൈ ഘടകമാണ് ചർച്ചയും ആലാപനങ്ങളും വിശകലനങ്ങളും ചേർന്ന സംഗമം സംഘടിപ്പിക്കുന്നത്.കാവ്യ സായാഹ്നത്തിൽ നഗരത്തിലെ സാഹിത്യാസ്വാദകർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് :9819359059