ഐ.പി.എൽ: ആദ്യ വിജയം ചെന്നൈയ്‌ക്ക്

0

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു.

ഇംപാക്ട് സബ്ബായെത്തിയ ശിവം ദുബെ 28 പന്തില്‍ ഒരു സിക്‌സും നാലു ഫോറും അടക്കം 34, രവീന്ദ്ര ജഡേജ (17 പന്തില്‍ ഒരു സിക്‌സടക്കം 25) എന്നിവര്‍ പുറത്താകാതെ ചെന്നൈയുടെ വിജയശില്‍പ്പികളായി. ബംഗളുരുവിന്റെ നാലുവിക്കറ്റ് വീഴ്‌ത്തിയ ചെന്നൈ പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനാണു കളിയിലെ കേമന്‍.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 35(23), വിരാട് കോഹ്ലി 21(20) എന്നിവർ മെച്ചപ്പെട്ട തുടക്കം നൽകിയെങ്കിലും ഡുപ്ലെസിസിന് പിന്നാലെ രജത് പാട്ടിദാർ 0(3), ഗ്ലെൻ മാക്സ്വെൽ 0(1) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ആർസിബിയുടെ ആത്മവിശ്വാസം മങ്ങി.

15 പന്തില്‍ മൂന്നുവീതം സിക്‌സും ഫോറും പറത്തി ഓപ്പണര്‍ രചിന്‍ രവീന്ദ്ര 37 റണ്ണുമായി ടോപ്‌സ്‌കോററായി. അജിന്‍ക്യ രഹാനെ (19 പന്തില്‍ 27), ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 22), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്‌ക്ക്‌വാദ് 15) എന്നിവരും ചെന്നൈ നിരയില്‍ പുറത്തായി. ടോസ് നേടിയ ആര്‍.സി.ബി. നായകന്‍ ഫാഫ് ഡു പ്ലെസിസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.

ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാന്റെ നാല് വിക്കറ്റ് നേട്ടത്തില്‍ ചൂളിയെങ്കിലും ദിനേഷ് കാര്‍ത്തിക്ക് (26 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 38), അനുജ് റാവത് (25 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 48) എന്നിവരുടെ മികവ് ആര്‍.സി.ബിയെ സുരക്ഷിത തീരത്തെത്തിച്ചു.

നാല് ഓവറില്‍ 29 റണ്‍ വഴങ്ങിയാണു മുസ്താഫിസുര്‍ നാല് വിക്കറ്റെടുത്തത്. ദീപക് ചാഹര്‍ ഒരു വിക്കറ്റുമെടുത്തു. വിരാട് കോഹ്‌ലി (20 പന്തില്‍ 21) യും ഡു പ്ലെസിസും (23 പന്തില്‍ 35) ചേര്‍ന്ന് 41 റണ്ണെടുത്ത് ആര്‍.സി.ബിക്കു മികച്ച തുടക്കം നല്‍കി. ഡു പ്ലെസിസ്, രജത് പാടീദാര്‍ (0) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കി മുസ്താഫിസുര്‍ ആര്‍.സി.ബിയെ ഞെട്ടിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *