ഐപിഎൽ സീസണിലെ ആദ്യ ജയം കരസ്തമാക്കി മുംബൈ; ജയം 29 റൺസിനു ഡൽഹിയെ പരാജയപ്പെടുത്തി

0

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 29 റണ്‍സിന്‍റെ ആവേശകരമായ ആദ്യ വിജയം ആകരസ്തമാക്കി മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ കപ്പ് ഉയര്‍ത്തിയ മുംബൈയ്ക്ക് പുതിയ ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കീഴിലുള്ള ഈ സീസണില്‍ ഒരു മത്സരവും ജയിച്ചിരുനില്ല. മുംബൈ പുറത്തിയാക്കിയ 235 റണ്‍സ് വിജയലക്ഷ്യത്തിലെത്താനുള്ള ഡല്‍ഹിയുടെ പോരാട്ടം 205/8 റണ്‍സില്‍ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ.

ടോസ് നേടിയ ഡല്‍ഹി മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ബാറ്റര്‍മാരുടെ മികച്ച പ്രകടനത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് വിജയലക്ഷ്യമായ 235 റൺസ് തീർത്തത്.ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം മുംബൈ ഇന്നിങ്സിന് ഊർജംകുട്ടി.

49 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍. അര്‍ധ സെഞ്ചുറിയ്ക്ക് തൊട്ടരികെ അക്സര്‍ പട്ടലാണ് രോഹിതിനെ പുറത്താക്കി പുറത്താക്കിയത്.നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവിന് റണ്‍സൊന്നും നേടാന്‍ കഴിഞ്ഞില്ല. ഇഷാന്‍ കിഷന് കൂട്ടായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൂടി എത്തിയപ്പോൾ സ്കോറിന്‍റെ വേഗം കൂടി.മികച്ച ബാറ്റിങ് പ്രകടനം മുംബൈയ്ക്ക് 234 എന്ന കൂറ്റൻ സ്കോര്‍ തന്നെ സമ്മാനിച്ചു.അക്സര്‍ പട്ടേലും ആന്‍റ്റിച്ച് നോര്‍ക്യയും 2 വിക്കറ്റ് വിതം നേടി ഖലീല്‍ അഹമ്മദ് 1 വിക്കറ്റും വീഴ്ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *