ഐ പി എല്ലിൽ ഡൽഹി ഇന്ന് പഞ്ചാബിനെ നേരിടും

ജയ്പൂര്‍: രാത്രി ഏഴരയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ടായി ജയ്പൂരിലാണ് മത്സരം നടക്കുന്നത്. മേയ് എട്ടിന് ഇരുടീമും ധരംശാലയില്‍ ഏറ്റുമുട്ടിയ മത്സരം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഈ മത്സരം വീണ്ടും നടത്തുമ്പോൾ, പ്ലേ ഓഫിൽ എത്താതെ പുറത്തായ ഡൽഹി ആശ്വാസ വിജയമാണ് ലക്ഷ്യമിടുന്നത്.
ഈ സീസണിൽ ഡൽഹിയുടെ അവസാന മത്സരമാണിത്. പരിക്കേറ്റ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ഇന്നും കളിക്കാനിടയില്ല. അക്സറിന്‍റെ അഭാവത്തില്‍ ഫാഫ് ഡൂപ്ലെസി തന്നെയായിരിക്കും ഇന്നും ഡല്‍ഹിയെ നയിക്കുക. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച പഞ്ചാബിന്‍റെ ലക്ഷ്യം പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ്.