കോടികളുടെ നിക്ഷേപക തട്ടിപ്പ് : മുൻ ആക്‌സിസ് മ്യൂച്വൽ ഫണ്ട് മാനേജർക്കെതിരെ പോലീസ് കേസ്

0

 

മുംബൈ : ആക്‌സിസ് മ്യൂച്വൽ ഫണ്ടിലെ മുൻ മാനേജർ വിരേഷ് ജോഷി ഉൾപ്പെടെയുള്ളവർക്കെതിരെ കോടികളുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് സയൺ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി കേസ് മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (ഇഒഡബ്ല്യു) കൈമാറി.
ആക്‌സിസ് എംഎഫിൻ്റെ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട ആന്തരിക വിവരങ്ങൾ പ്രതികൾ സ്റ്റോക്ക് ബ്രോക്കർമാർക്ക് ചോർത്തി നൽകിയിട്ടുണ്ടെന്നും ഈ വിവരങ്ങൾ ഉപയോഗിച്ച് ബ്രോക്കർമാർ വലിയ തുക സമ്പാദിച്ചുവെന്നും (ഇത് മൂലധന വിപണിയിൽ ‘ഫ്രണ്ട് റണ്ണിംഗ്’-Front running)എന്നറിയപ്പെടുന്ന തട്ടിപ്പാണ് )
ആണ് കേസ് .2021 സെപ്റ്റംബറിനും 2022 മാർച്ചിനും ഇടയിലാണ് കുറ്റകൃത്യം നടന്നത്.ജോഷിക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം നടത്തിവരികയാണ്. ജോഷിക്ക് 54 കോടിയുടെ സ്ഥിരനിക്ഷേപവും 150 കോടിയോളം മൂല്യമുള്ള മുംബൈയിലെ നിരവധി ഫ്ലാറ്റുകളും ലണ്ടനിലും സ്വത്തുക്കളും ഉണ്ടെന്ന് സയൺ പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) പറയുന്നു.

സോണി പാർമർ (51) എന്ന ആക്സിസ് എംഎഫ് നിക്ഷേപകൻ നൽകിയ പരാതിയിൽ കുർളയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫണ്ട്, മാർക്കറ്റ് ഓപ്പറേറ്റർ സുമിത് ദേശായി, ട്രേഡിംഗ് അക്കൗണ്ടുകൾ ക്രമീകരിച്ച പ്രണവ് വോറ, ദുബായ് ആസ്ഥാനമായുള്ള ബ്രിജേഷ് കുരാനി, വൈഭവ് പാണ്ഡ്യ തുടങ്ങിയവരാണ് മറ്റു പ്രതികൾ എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ വിശ്വാസ വഞ്ചന, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ, എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *