കൂട്ട ബലാൽസംഗം: അന്യേഷണ സംഘത്തെ DIG അജിതാബീഗം നയിക്കും
പത്തനംത്തിട്ട: കൂട്ടബലാൽസംഗ കേസിൽ പത്തനംത്തിട്ട SP ഉൾപ്പടെ 25 അംഗങ്ങളുള്ള അന്വേഷണ സംഘം രൂപീകരിച്ചു.സംഘത്തെ DIG അജിതാ ബീഗം നയിക്കും .ഇതുവരെ കേസിൽ 26 പേരെ അറസ്റ്റു ചെയ്തു.
അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് അജിതാ ബീഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .കുട്ടിയുടെ സംരക്ഷണത്തിന് ലെയിസണ്‍ ഓഫീസറായി വനിതാ എസ്‌ഐയെ നിയോഗിച്ചു.അതിജീവിതയ്ക്ക് കൗണ്‍സിലിംങ് ഉള്‍പ്പടെ വിദഗ്ദ ചികിത്സ ആവശ്യമെന്നും കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എസ്‌ഐടിയില്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. ആദ്യ ഘട്ടത്തില്‍ 39 പേരുടെ പ്രതി പട്ടിക തയാറാക്കിയിട്ടുണ്ട്.