ആദയ നികുതി വകുപ്പ് പിടിച്ചെടുത്ത സിപിഎമ്മിന്റെ ഒരു കോടിയുടെ പരിശോധന തുടരുന്നു
ആദായ നികുതി വകുപ്പ് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പരിശോധനകൾ തുടരുന്നു. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് ഇന്നലെയാണ് പിടിച്ചെടുത്തത്.