ഇൻവെസ്റ്റ് കേരള: 200കോടിയുടെ നിക്ഷേപപദ്ധതിയുമായി കേരളവിഷൻ

കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 200കോടിയുടെ നിക്ഷേപപദ്ധതി വ്യവസായ മന്ത്രി പി രാജീവിന് കൈമാറി കേരളവിഷൻ. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സംഘടനപാടവവും സംസ്ഥാനം മുഴുവൻ നീണ്ടു കിടക്കുന്ന കണക്ടിവിറ്റിയും ഓപ്പറേറ്റർമാരുടെ എണ്ണത്തിലും കഴിവിലും ഉള്ള മേൽകൈയും സംസ്ഥാന വികസനത്തിന് മുതൽ കൂട്ടാകുന്ന രീതിയിലുള്ള പദ്ധതികളാണ് ഇന്ന് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ കൈമാറിയത്.
റിസോർട്ടുകൾ ഉൾപ്പെടെ ബന്ധിപ്പിച്ച് ഗ്രാമീണ ടൂറിസം വികസനത്തിനുള്ള 100കോടിയുടെ നിക്ഷേപ പദ്ധതി, ദേശീയ പാത വരുന്ന കന്യാകുമാരി മുതൽ കാസർഗോഡ് വരെ 100കോടിയുടെ UG ഫൈബർ നിക്ഷേപപദ്ധതി ഉൾപ്പെടെയാണ് KCCL (കേരളവിഷൻ) മാനേജിങ് ഡയറക്ടർ സുരേഷ്‌കുമാർ പി പി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പദ്മകുമാർ എന്നിവർ ചേർന്ന് വ്യവസായ വകുപ്പ് പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ സാന്നിധ്യത്തിൽ മന്ത്രി പി രാജീവിന് കൈമാറിയത്.