‘നുഴഞ്ഞുകയറ്റക്കാർ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുന്നു’: ജാർഖണ്ഡിൽ പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാ

0

 

റാഞ്ചി∙  അധികാരത്തിലെത്തിയാൽ ജാർഖണ്ഡിന്റെ ഭൂമിയെയും മകളെയും ഭക്ഷണത്തെയും ബിജെപി സംരക്ഷിക്കുമെന്നു വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാർഖണ്ഡിലെ സാന്താൾ പർഗാനയിലെ ഗോത്രവർഗക്കാരുടെ എണ്ണം കുറയുന്നതിനു കാരണം നുഴഞ്ഞുകയറ്റക്കാർ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുന്നതാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ‘‘ഹേമന്ത് സോറന്റെ ഭരണകാലത്ത് ജാർഖണ്ഡിലെ ഗോത്രവർഗക്കാർ സുരക്ഷിതരായിരുന്നില്ല. സാന്താൾ പർഗാനയിലെ ഗോത്രവർഗക്കാരുടെ എണ്ണം നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാർ ഇവിടെയെത്തി നമ്മുടെ പെൺമക്കളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് ഈ നാട് സ്വന്തമാക്കുന്നു. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ജാർഖണ്ഡിന്റെ സംസ്കാരം, തൊഴിൽ, ഭൂമി, പെൺമക്കൾ തുടങ്ങിയ കാര്യങ്ങൾ സുരക്ഷിതമായിരിക്കില്ല. അതുകൊണ്ടാണ് ബിജെപി ഭൂമി, മകൾ, ഭക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്നത്’’ – അമിത് ഷാ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *