കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ മൊറാഴ കൂളിച്ചാലിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി ഗുഡ്ഡുവിനെ പൊലീസ് പിടികൂടി. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. താമസസ്ഥലത്തെ ടെറസിന് മുകളിലായിരുന്നു സംഭവം.കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.