അന്തർ സംസ്ഥാനമോഷ്ടാവ് പിടിയിൽ

0

ഇടുക്കി: അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ (നെല്ലിക്കുഴി ഷാജഹാൻ 49) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഷാജഹാനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്ത് ഉടനീളം ഉള്ള മോഷണം സമ്മതിച്ചത്. പ്രതിക്ക് മലപ്പുറം, പാലക്കട്‌, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ കേസുകൾ നിലവിൽ ഉണ്ട്. കോങ്ങാട്, മഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസു‌കളിലെ പിടികിട്ടാപുള്ളിയാണ്. മലപ്പുറം ജില്ലയിൽ മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ആണ് ഇയാളുടെ താമസം. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ് എസ് ഐ പി.സി ജയകുമാർ, സീനിയർ സിപിഓ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു..

Spread the love

Leave a Reply

Your email address will not be published. Required fields are marked *