ലോക വനിതാദിനം :അടുക്കള ജോലികളിൽ അമ്മയെയും ഭാര്യയെയും സഹായിക്കുമെന്ന് പോലീസിൻ്റെ സത്യപ്രതിഞ്ജ

0

എറണാകുളം: ലോകവനിതാ ദിനത്തിൽ എറണാകുളം റൂറൽ പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ പുരുഷ പൊലീസ് ഉദ്യോഗസ്ഥർക്കായി വേറിട്ട പ്രതിജ്ഞ. ഇന്നു മുതൽ ഞാൻ വീട്ടിലെ അടുക്കള ജോലികളിൽ അമ്മയെയും ഭാര്യയെയും സഹായിക്കുമെന്ന് കൈകൾ ഉയർത്തിപ്പിടിച്ച് ചടങ്ങിൽ പങ്കെടുത്ത പുരുഷ പൊലീസുദ്യോഗസ്ഥർ സത്യപ്രതിജ്ഞ ചെയ്തു.

റൂറൽ എസ്.പി വൈഭവ് സക്സേനയുടെയും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രതിജ്ഞ. സംസ്ഥാനത്തെ ഏക വനിതാ സ്ക്വാഡംഗമായ അജിത തിലകനെ ചടങ്ങിൽ ആദരിച്ചു.അങ്കമാലി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസറായ അജിത 150 ഓളം കേസുകളിൽ പ്രതേക സ്ക്വാഡിൽ അംഗമായിരുന്നു. കുടുംബ ജോലികൾ തീർത്തശേഷം ഔദ്യോഗിക ജോലിക്ക് എത്തുന്ന വനിത പൊലീസ് ഉദ്യേഗസ്ഥർ കൂടുതൽ ആദരവ് അർഹിക്കുന്നുണ്ടെന്ന് റൂറൽ എസ്.പി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *