ഇന്‍റേണൽ മാര്‍ക്കിൽ ക്രമക്കേട്; കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് വിഭാഗം

0

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി പരാതി.സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെതാണ് കണ്ടെത്തല്‍.43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇതിനു പുറമേ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവങ്ങളില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ പോലും സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വക്തമാക്കുന്നു.

സംസ്ഥാന ഓഡിറ്റ് വിഭാഗം കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ ഓഡിറ്റിലാണ് ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്നതിലുള്‍പ്പെടെ ക്രമക്കേടുകള്‍ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2020-2021 അധ്യയന വര്‍ഷത്തെ സിന്‍റിക്കേറ്റ് പരീക്ഷാ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ മിനുട്സുള്‍പ്പെടെ പരിശോധിച്ചതില്‍ നിന്നാണ് 43 പേരുടെ ഇന്‍റേണല്‍ മാര്‍ക്ക് ഫലപ്രഖ്യാപനത്തിനു ശേഷവും തിരുത്താന്‍ അവസരം നല്‍കിയിട്ടുണ്ടെന്ന കണ്ടെത്തൽ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *