പൊതുമധ്യത്തിൽ അപമാനിച്ചു,അവസരങ്ങൾ ഇല്ലാതാക്കി :സംവിധായകനും നിർമ്മാതാവിനുമെതിരെ സാന്ദ്രാതോമസ് പരാതി നൽകി
എറണാകുളം: പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് നിർമാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനെതിരെയും നിർമാതാവ് ആന്‍റോ ജോസഫിനെതിരെയും പോലീസ് കേസ് റജിസ്റ്റർ ചെയ്‌തു .എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിൽ ആരോപിക്കുന്നു. തനിക്കെതിരായ വൈരാഗ്യ നടപടി ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്‍റെ പേരിലെന്നാണ് സാന്ദ്ര വ്യക്തമാക്കുന്നത്. ബി. ഉണ്ണികൃഷ്‌ണൻ ഒന്നാം പ്രതിയും ആന്‍റോ ജോസഫ് രണ്ടാം പ്രതിയുമാണ്.സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്‌ക’യുടെ ജനറൽ സെക്രട്ടറിയാണ് ബി ഉണ്ണികൃഷ്ണൻ . നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റാണ് ആന്‍റോ ജോസഫ് .