ബംഗളൂരുവിൽ നിന്നുള്ള 42 സർവീസുകൾ ഇൻഡിഗോ റദ്ദാക്കി
കർണാടക: പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ കുറവിനെ തുടർന്ന് ബാംഗ്ലൂർ വിമാനത്താവളത്തിലൂടെയുള്ള 42 ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി. വിവിധ ഇടങ്ങളിൽ നിന്ന് ബംഗളൂരുവിൽ എത്തേണ്ടിയിരുന്ന 22 സർവീസുകളും ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന 20 സർവീസുകളുമാണ് മുടങ്ങിയത്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. സാങ്കേതിക പ്രവർത്തനസംബന്ധമായ കാരണങ്ങളാണ് സർവീസ് റദ്ദാക്കിയത് പിന്നിലെന്ന് കമ്പനി വിശദീകരിച്ചു. എന്നാൽ ജീവനക്കാരുടെ ക്ഷാമമാണ് സർവീസുകൾ കൂട്ടമായി റദ്ദാക്കിയതിന് പിന്നിൽ എന്നാണ് വിവരം. കൊച്ചിയിലേക്ക് തിരിക്കാനുള്ള ഏതാനും ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്. മുംബൈ, ഡൽഹി,ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട സർവീസുകൾ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു
