വിമാനങ്ങൾ റദ്ദാക്കിയതിൽ യാത്രക്കാരോട് ക്ഷമ ചോദിച്ചു ഇൻഡിഗോ
ന്യൂഡൽഹി : വിമാനങ്ങൾ റദ്ദാക്കിയതിൽ യാത്രക്കാരോട് ക്ഷമ ചോദിച്ചു ഇൻഡിഗോ സിഇഒ പീറ്റർ എൽബർ. രാജ്യവ്യാപകമായി 600 സർവീസുകളാണ് തടസ്സപ്പെട്ടത്. സർവീസുകൾ 10 മുതൽ സാധാരണ നിലയിലേക്ക് ആകും. ഇൻഡിഗോ വിമാന കമ്പനി പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റദ്ദാക്കിയ സർവീസിന്റെ റീഫണ്ട് നൽകുമെന്നും താമസ സൗകര്യങ്ങൾ ഒരുക്കുമെന്നും ഇൻഡിഗോ വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നു. ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയതോടെ നിരവധി യാത്രക്കാരാണ് വലഞ്ഞത്. കമ്പനി അധികൃതർ ബദൽ സംവിധാനങ്ങൾ ഒരുക്കാത്തതിൽ ആരോപിച്ച് യാത്രക്കാർ വിമാനത്താവളങ്ങളിൽ പ്രതിഷേധിച്ചു.
