ഇന്‍ഡിഗോ വിമാനസർവീസ് രാജ്യവ്യാപകമായി തടസ്സപ്പെട്ടു; വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര

0

കൊച്ചി∙  ഇൻഡിഗോ വിമാനസർവീസുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. വിമാനസർവീസിന്റെ നെറ്റ്‌വർക്കില്‍ സംഭവിച്ച തകരാർ മൂലം, ചെക്ക്–ഇൻ, ബുക്കിങ്, സേവനങ്ങളാണ് തടസ്സപ്പെട്ടത്. രാജ്യവ്യാപകമായി വിമാനസർവീസുകളുടെ പുറപ്പെടലുകളെയും തകരാർ ബാധിച്ചു. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര അനുഭവപ്പെട്ടു.അതേസമയം, തകരാർ വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തടസ്സം താൽക്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ തിരികെയെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് നേരിട്ട തടസത്തിന് അധികൃതർ ഖേദം പ്രകടിപ്പിച്ചു. തകരാറുകൾ മാനുവലായി പരിഹരിക്കാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *