‘അമ്മ’ യുടെ തിരഞ്ഞെടുപ്പ് വാശിയേറിയ മത്സരമാകുമെന്ന് സൂചന .

0
amma

പ്രസിഡണ്ട് സ്ഥാനത്തേക്ക് ജഗദീഷ് ,ശ്വേതാ മേനോൻ , രവീന്ദ്രൻ എന്നിവർ പത്രിക സമർപ്പിച്ചു.

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ തിരഞ്ഞെടുപ്പ് വാശിയേറിയ ഒരു മത്സരമാകുമെന്ന് സൂചന . നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ 74 പേര്‍ പത്രിക സമര്‍പ്പിച്ചു. ജഗദീഷ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കും. ഇതേ സ്ഥാനത്തിനുവേണ്ടി ശ്വേതാ മേനോനും , രവീന്ദ്രനും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.സൂക്ഷ്മ പരിശോധനയ്ക്കുശേഷം ആകും അന്തിമ ചിത്രം വ്യക്തമാക്കുക. മുന്‍പ് ഭരണസമിതിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ യുവാക്കളും സ്ത്രീകളും ഇപ്രാവശ്യം മത്സര രംഗത്തുണ്ട്.ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ജയന്‍ ചേര്‍ത്തല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. അന്‍സിബ ജോ.സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട് .

മുന്‍ ഭരണസമിതിയിൽ അംഗങ്ങളായവർ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായവും ഒരു ഭാഗത്ത് ശക്തമായി ഉയരുന്നുണ്ട്.അന്‍സിബ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച ജോയ് മാത്യുവിന്റെ പത്രിക തള്ളിയിട്ടുണ്ട്.പേരുമായി ബന്ധപ്പെട്ട ആശയ കുഴപ്പമാണ് പത്രിക തള്ളാന്‍ കാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *