ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യം ശ്രീരാമ പ്രാണപ്രതിഷ്‌ഠയിലൂടെ നടന്നു:ആർഎസ്എസ് മേധാവി (video)
ദില്ലി: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെയാണ് ഇന്ത്യക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേലും ജപ്പാനും ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ ഇപ്പോഴും ദാരിദ്ര്യം ഇല്ലാതാക്കാൻ ചർച്ചകൾ നടത്തുകയാണ്. ഇന്ത്യയെ സ്വയം ഉണർത്താനാണ് രാമക്ഷേത്രത്തിനായുള്ള മുന്നേറ്റം. ഇന്ത്യയുടെ ഉപജീവനവും രാമക്ഷേത്രത്തിലൂടെ യാഥാർത്ഥ്യമാകുമെന്നും ഇൻഡോറിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.