ഇന്ത്യയുടെ വെള്ളം ഇന്ത്യക്ക്: പാകിസ്ഥാനോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സിന്ധുനദീ ജലകരാര്‍ മരവിപ്പിച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി മുതല്‍ ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്തുതന്നെ ഒഴുകുമെന്നും ഇന്ത്യയിലെ വെള്ളം ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുമെന്നും മോദി പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രതികരണം.
ജനാധിപത്യത്തിന് കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഇപ്പോള്‍ അഭിമാനത്തോടെ എല്ലാവര്ക്കും പറയാന്‍ കഴിയുമെന്നും മോദി പറഞ്ഞു. രാജ്യം അതിവേഗം പുരഗോതിയിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സിന്ധുനദീജലകരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണെന്നും മോദി പറഞ്ഞു. നേരത്തെ രാജ്യത്തിന് അവകാശപ്പെട്ട വെള്ളം പോലും പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇനി മുതല്‍ ഇന്ത്യയിലെ വെള്ളം രാജ്യതാത്പര്യത്തിനായി ഒഴുകുമെന്നും മോദി പറഞ്ഞു.